Posted By user Posted On

flight companiesയുഎയിൽ വരാനിരിക്കുന്നത് അവധി ആഘോഷത്തിന്റെ‌‌‌‌ ദിനങ്ങൾ; നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ മാറ്റം

യുഎഇ; യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇനി രാജ്യത്ത് നീണ്ട അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത് flight companies. ഈ സമയത്ത് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധവ് ഉണ്ടാകുമെന്നാണ് സൂചന. ഡിസംബർ സീസൺ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സമയമാണെന്നാണ് ട്രാവൽ ഇൻഡസ്ട്രിയിലെ വിദഗ്ധർ പറയുന്നത്. യു.എ.ഇ ദേശീയ ദിനത്തിന്റെ നീണ്ട അവധി തന്നെയാണ് ഈ തിരക്കിന് കാരണം. ഡിസംബർ ഒന്ന് മുതൽ ഡിസംബർ നാല് വരെ നീണ്ട അവധിയാണ് ലഭിക്കുക. അതോടൊപ്പം തന്നെ ഈ അവധിക്ക് ശേഷം രാജ്യത്തെ സ്ക്കൂളുകൾക്ക് ശൈത്യകാല അവധിയും ഉണ്ടാകും. ഡിസംബർ 11-ന് ആരംഭിച്ച് ജനുവരി രണ്ട് വരെയാണ് ഈ അവധി. നിലവിലെ സാഹചര്യത്തിൽ ചില സെക്ടറുകളിൽ വൺവേ ടിക്കറ്റിന് 2,500 ദിർഹം വരെയാണ് വാങ്ങുന്നത്. അബുദാബിയിൽ നിന്നും ദുബായിൽ നിന്നും നേരിട്ടുള്ള വിമാനത്തിന് 700 ദിർഹം മുതൽ 2,500 ദിർഹം വരെ ടിക്കറ്റ് നിരക്ക് ഉയരും എന്നാണ് കണക്ക് കൂട്ടൽ. നവംബറിൽ കണ്ണൂരിലേക്കുള്ള വൺ-വേ ടിക്കറ്റ് നിരക്ക് 350 ദിർഹം ആയിരുന്നു, എന്നാൽ ഡിസംബറിലെ നീണ്ട വാരാന്ത്യത്തിൽ ഇതേ റൂട്ടിൽ 700 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *