pay fineയുഎഇയിൽ ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ്; ആനുകൂല്യം എന്നുവരെ, ആർക്കൊക്കെ ലഭിക്കും എന്ന് അറിയേണ്ടേ?
യുഎഇ; ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് അജ്മാന്. 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി 6 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക pay fine. നവംബര്‍ 11 ന് മുമ്പ് നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഈ കിഴിവ് ലഭിക്കും. അജ്മാന് പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വ്യക്തികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവരോട് ഈ ഓഫര്‍ പ്രയോജനപ്പെടുത്താനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും മേജര്‍ ജനറല്‍ അല്‍ നുഐമി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ സേവന കേന്ദ്രങ്ങള്‍, ആഭ്യന്തര മന്ത്രാലയം അല്ലെങ്കില്‍ അജ്മാന് പോലീസ് ആപ്പ്, സഹല്‍ സ്മാര്‍ട്ട് കിയോസ്കുകള്‍ എന്നിവ ആശ്രയിക്കാവുന്നത്. അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഈ കിഴിവ് ലഭിക്കുന്ന കുറ്റകൃത്യങ്ങളുടെ വിശദമായ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം;
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)