പെപ്പറോണി ബീഫ് യുഎഇ പണിയിൽനിന്ന് പിൻവലിക്കാൻ നിർദേശം; കാരണമിതാണ്
മനുഷ്യ ശരീരത്തിന് ഭീഷണി ഉയർത്തുന്ന ലിസ്റ്റീരിയ മോണോ സൈറ്റോജീനുകളുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ പെപ്പറോണി ബീഫ് വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശം നൽകി യു.എ.ഇ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം.മുൻകരുതൽ നടപടിയെന്ന നിലയിലാണ് നടപടിയെങ്കിലും ഏത് ബ്രാൻഡിൻറെ ഉൽപന്നമാണ് പിൻവലിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പെപ്പറോണി ബീഫിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം എത്രത്തോളം ഉണ്ടെന്ന് പരിശോധിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു.വിഷയം പരിഹരിക്കുന്നതിനായി പ്രാദേശിക നിയന്ത്രണ അതോറിറ്റികളുമായും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റികളുമായും സഹകരിച്ച് പ്രവർത്തിച്ചുവരുകയാണ്. ഉൽപന്നം നിർമിക്കുന്ന കമ്പനിയുമായി ചേർന്ന് പരിശോധന തുടരുകയാണെന്നും ലബോറട്ടറി പരിശോധന പൂർത്തിയാകുന്നതു വരെ താൽക്കാലികമായി ഉൽപന്നം പിൻവലിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമദി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)