പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവൽക്കരണം കടുപ്പിച്ച് യുഎഇ; 27,000 കമ്പനികളിൽ 1.31 ലക്ഷം സ്വദേശികൾക്ക് നിയമനങ്ങൾ ഊർജിതമാക്കും
സ്വദേശികൾക്ക് തൊഴിൽ നൽകിയ സ്വകാര്യ കമ്പനികളുടെ എണ്ണം 27,000 ആയി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 1.31 ലക്ഷം സ്വദേശികളാണ് ഈ കമ്പനികളിൽ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വദേശിവത്കരണമാണ് പുരോഗമിക്കുന്നത്. 2023ൽ 19,000 കമ്പനികളാണ് സ്വദേശികളെ ജോലിക്കെടുത്തതെങ്കിൽ ഒരു വർഷത്തിനകം 27000 ആയി ഉയർന്നു. സ്വദേശികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ ‘നാഫിസ് ‘ വഴി വനിതകളടക്കം 95,000 പേരെ വിവിധ തസ്തികകളിൽ നിയമിച്ചു. നിയമനം ഊർജിതമാക്കാൻ പ്രമുഖ കമ്പനികളുമായി നാഫിസ് ധാരണയുണ്ടാക്കി.2022ൽ നാഫിസ് കൗൺസിൽ നിലവിൽ വരും മുൻപ് 36,970 സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. പ്രത്യേക ആനുകൂല്യങ്ങൾ നൽകിയാണ് കമ്പനികളെ സ്വദേശിവത്കരണത്തിന് പ്രാപ്തമാക്കുന്നത്. വ്യാജ നിയമനം നൽകി ആനുകൂല്യങ്ങൾ തരപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടികൾ നേരിടേണ്ടി വരും. 2000 കമ്പനികൾ ഇതിനകം വ്യാജ നിയമന കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. 3125 സ്വദേശികളെ നിയമിച്ചതായി രേഖയുണ്ടാക്കിയാണ് ഈ കമ്പനികൾ മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)