ആളില്ലാ വിമാനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം; പുതിയ പദ്ധതിയുമായി യുഎഇ
ആളില്ലാ വിമാനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ. ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ (Abu Dhabi Mobility) ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.സേവനങ്ങളിലേക്കും പ്രക്രിയകളിലേക്കും അപ്‌ഡേറ്റുകളിലേക്കും സ്‌ട്രീംലൈൻഡ് ആക്‌സസ് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പദ്ധതിയിലൂടെ വ്യോമയാന മേഖലയെ നിയന്ത്രിക്കുക, സുരക്ഷ മെച്ചപ്പെടുത്തുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും യുഎഇ മുന്നോട്ടുവെക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)