യുഎഇയിൽ മലമുകളിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്
യുഎഇയിലെ ഹത്ത മലനിരകളിൽ കുടുങ്ങിയ അഞ്ചു സഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. പൊലീസിന്റെ എയർ വിങ് എയർ ആംബുലൻസ് ഉപയോഗിച്ച് അഞ്ചുപേരെയും താഴെയെത്തിച്ചത്. അപകടം നിറഞ്ഞ ഭൂപ്രദേശത്തുനിന്ന് താഴേക്ക് ഇറങ്ങാനാകാതെ അഞ്ചുപേരും മലമുകളിൽ അകപ്പെടുകയായിരുന്നു. രണ്ടു പൈലറ്റുമാർ, രണ്ടു എയർ ആംബുലൻസ് ഉദ്യോഗസ്ഥർ, ഒരു വഴികാട്ടി എന്നിവരാണ് രക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ അഞ്ചുപേരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അഞ്ചു പേരടങ്ങുന്ന സംഘത്തിൽ നിന്ന് സഹായം അഭ്യർഥിച്ച് കോൾ ലഭിച്ചിരുന്നതായി എയർ വിങ് സെന്റർ ഡയറക്ടർ പൈലറ്റ് കേണൽ സലിം അൽ മസ്റൂയി പറഞ്ഞു. സംഘത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും ദുബൈ പൊലീസ് ആപ്പിലെ ‘SOS’ എന്ന ഓപ്ഷനിലും സഹായം അഭ്യർഥിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)