പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. ആലുവ ശ്രീമൂലനഗരം സ്വദേശിയും ഷാർജ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) ആണ് മരിച്ചത്. നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ ഐശു. ഭാര്യ: കായംകുളം ഇടയില വീട്ടിൽ ആമിന. മക്കൾ: അബ്ദുല്ല നസീഹ് (ഷാർജ), നജീഹ് (എം.എസ്.എം ജില്ല ജോ. സെക്രട്ടറി), അഹ്ല മറിയം (ഡിഗ്രി വിദ്യാർഥിനി). സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ഇബ്രാഹിം കുട്ടി, അബ്ദുൽ ജബ്ബാർ, സുഹറ, അബ്ദുൽ സലാം. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)