യുഎഇയില്‍ ഇനി മരുന്നുകൾ കൂടുതൽ താങ്ങാനാവുന്ന നിരക്കില്‍
ഇനി യുഎഇയില്‍ മരുന്നുകള്‍ കൂടുതല്‍ താങ്ങാനാവുന്ന നിരക്കില്‍. പ്രാദേശിക ഉത്പ്പാദനം 40 ശതമാനം വര്‍ധിക്കുന്നതിനാലാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രാദേശിക റെഗുലേറ്റര്‍മാരും നിര്‍മാതാക്കളും ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. യുഎഇയുടെ ആഭ്യന്തര മരുന്ന് ഉത്പ്പാദനത്തില്‍ 35 ലധികം ഫാക്ടറികളാണുള്ളത്. വരും വർഷങ്ങളിൽ ഈ മേഖലയില്‍ 40 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതൽ താങ്ങാനാവുന്ന വിലയില്‍ മരുന്നുകള്‍ ലഭിക്കും. യുഎഇയിലെ പ്രാദേശിക ഉത്പാദനത്തിൻ്റെ വളർച്ചയ്ക്ക് മരുന്ന് ചെലവ് കുറയ്ക്കാൻ കഴിയുമെന്ന് വിദഗ്ധർ സമ്മതിക്കുന്നു. ഈ വളർച്ച ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും വിലസ്ഥിരത വർദ്ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിത വിലനിർണ്ണയത്തിനും സ്പെഷ്യലൈസ്ഡ് മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഇടയാക്കുമെന്ന് പിആർഎ കൺസൾട്ടൻസിയുടെ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ഡോ. മോന അൽ മൗസ്ലി പറഞ്ഞു. എന്നിരുന്നാലും, പ്രാരംഭ നിക്ഷേപ ചെലവുകൾ, നിയന്ത്രണ മേൽനോട്ടം, വിപണി മത്സരം തുടങ്ങിയ ഘടകങ്ങളെ താങ്ങാനാവുന്ന വില ആശ്രയിച്ചിരിക്കുമെന്ന് മൗസ്ലി കൂട്ടിച്ചേർത്തു. യുഎഇയിലെ പ്രാദേശിക മരുന്ന് നിർമാണത്തിൻ്റെയും ലൈസൻസിങിൻ്റെയും ദ്രുതഗതിയിലുള്ള വളർച്ചയെ ഗണ്യമായി നയിച്ചത് കൊവിഡ് മഹാമാരിയാണ്. അറബ് മേഖലയിൽ നിർമിച്ച ആദ്യത്തെ കൊവിഡ് വാക്സിൻ ഹയാത്ത്-വാക്സിൻ്റെ ഉത്പാദനം ഒരു സുപ്രധാന നാഴികക്കല്ലായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)