Posted By sneha Posted On

യുഎഇയിൽ ‘സാലിക്’ നിരക്ക്​ മാറ്റം ജനുവരി 31മുതൽ; തിരക്കേറിയ സമയങ്ങളിൽ 6 ദിർഹം ഈടാക്കും

എമിറേറ്റിലെ റോഡ് ടോൾ സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറ്റം ജനുവരി 31മുതൽ. വെള്ളിയാഴ്ചയാണ്​ കമ്പനി അധികൃതർ ഇക്കാര്യം വ്യക്​തമാക്കിയത്​. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരുന്നതാണ്​ പ്രധാനമാറ്റം. നിലവിൽ എല്ലാ സമയത്തും 10 ടോൾ ഗേറ്റുകളിലും നാല് ദിർഹമാണ് ഈടാക്കുന്നത്. അതേസമയം എല്ലാ ദിവസം അർധരാത്രിക്ക് ശേഷം, രാത്രി 1മുതൽ രാവിലെ 6വരെ ടോൾ നിരക്ക്​ സൗജന്യമായിരിക്കും.പ്രവൃത്തി ദിനങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും, വൈകീട്ട് 4 മുതൽ രാത്രി 8 വരെയുമാണ്​ ടോൾ ഗേറ്റ് കടന്നുപോകുന്നതിന്​ ആറ് ദിർഹം നൽകേണ്ടത്​. തിരക്കില്ലാത്ത് സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് തീരുമാനം. റമദാൻ ഒഴികെയുള്ള മാസങ്ങളിലെല്ലാം ഈ സമയക്രമത്തിന്​ അനുസരിച്ചാണ്​ നിരക്ക്​ ഈടാക്കുക.റമദാനിൽ പ്രത്യേകമായ സമയക്രമമാണുണ്ടാവുക. റമദാനിൽ പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആറ്​ ദിർഹമാണ്​ ഈടാക്കുക. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും നാല്​ ദിർഹമായിരിക്കും. റമദാനിൽ പുലർച്ചെ 2 മുതൽ 7 വരെയാണ്​ സൗജന്യം. റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ ഏഴ്​ മുതൽ പുലർച്ചെ 2വരെ നാല്​ ദിർഹമായിരിക്കും. അൽ സഫയിലെയും അൽ മംസാറിലെയും നോർത്ത്​, സൗത്ത്​ ടോൾ ഗേറ്റുകൾ വഴി ഒരു മണിക്കൂറിനിടയിൽ കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ എന്ന പതിവിന്​ മാറ്റമുണ്ടാകില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *