യുഎഇയിൽ സ്മാർട്ട് ഡ്രൈവിങ് ടെസ്റ്റ് വില്ലേജിന് തുടക്കം; മണിക്കൂറിൽ 150 പേർക്ക് സേവനം
ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾക്കായി റാസൽഖൈമയിൽ സ്മാർട്ട് ടെസ്റ്റിങ് വില്ലേജ് പ്രവർത്തനമാരംഭിച്ചു. ഇൻറേണൽ ടെസ്റ്റുകൾക്കായുള്ള സ്മാർട്ട് ടെസ്റ്റിങ് സേവനത്തിനും തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ റാക് പൊലീസ് മേധാവലി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ നുഐമി സ്മാർട്ട് ടെസ്റ്റിങ് വില്ലേജിൻറെ ഉദ്ഘാടനം നിർവഹിച്ചു. മണിക്കൂറിൽ 150 പേർക്ക് സേവനം ലഭ്യമാക്കുന്ന സംവിധാനങ്ങളോടെയാണ് സ്മാർട്ട് ടെസ്റ്റിങ് വില്ലേജിൻറെ പ്രവർത്തനം.ലൈറ്റ്, ഹെവി വാഹനങ്ങൾ, ഹെവി ബസുകൾ, ഹെവി മെക്കാനിക്കൽ ഉപകരണങ്ങൾ, മോട്ടോർ സൈക്കിളുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകരെ ഇവിടെ സ്വീകരിക്കും. എട്ട് കാമറകൾ, സെൻസറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന വാഹനങ്ങളിലാണ് ടെസ്റ്റുകൾ നടക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)