വിവാഹം കഴിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ ആനുകൂല്യങ്ങളുമായി യുഎഇ
യുഎഇയില്‍ വിവാഹിതരാകുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പുതിയ ആനുകൂല്യങ്ങളാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. ദുബായിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ശമ്പളത്തോട് കൂടിയ 10 ദിവസത്തെ അവധിയോടൊപ്പം സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവുമാണ് പുതിയ ആനുകൂല്യങ്ങളായി ലഭിക്കുക. പ്രസവാവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷത്തേക്കാണ് ഈ സൗകര്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്നി ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമ അല്‍ മക്തൂം ആണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)