കാൻസർ രോഗികൾക്കായി യുഎഇയിൽ നിന്ന് ജിദ്ദയിലേക്ക് 2,100 കിലോമീറ്റർ ഓടി യുവാവ്
കാന്‍സര്‍ രോഗികള്‍ക്കായി ദുബായില്‍ നിന്ന് ജിദ്ദയിലേക്ക് 2,100 കിലോമീറ്റര്‍ ഓട്ടം നടത്തി ഒരു യുവാവ്. ഡിസംബർ 12ന് 30 ദിവസം കൊണ്ട് 2,100 കിലോമീറ്റർ ഈ യുവാവ് ഓട്ടം പൂർത്തിയാക്കി. നവംബര്‍ 13 നാണ് 28കാരനായ ലിഥ്വാനിയന്‍ ഫിറ്റ്നെസ് ട്രെയിനറായ വിലിയസ് പകല്‍നിസ്കിസ് തന്‍റെ ഓട്ടം ആരംഭിച്ചത്. എല്ലാ ദിവസവും 70 കിലോമീറ്ററാണ് യുവാവ് സഞ്ചരിച്ചത്. രാത്രിയും പകലെന്നുമില്ലാതെയാണ് യുവാവ് തന്‍റെ യജ്ഞം പൂര്‍ത്തിയാക്കിയത്. ജിദ്ദയിലെ സാന്‍ഡി ബീച്ചില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. യുഎഇയിൽ കാൻസറുമായി മല്ലിടുന്ന കുട്ടികൾക്ക് പണം സ്വരൂപിക്കാമെന്ന പ്രതീക്ഷയിലാണ് ദുബായിൽനിന്ന് ജിദ്ദയിലേക്ക് ഈ യജ്ഞം നടത്തിയത്. സൗദി അറേബ്യൻ നഗരത്തില്‍ തന്‍റെ യജ്ഞം പൂര്‍ത്തിയാക്കിയപ്പോള്‍ വിലിയന്‍സിനെ അഭിനന്ദിക്കാൻ ആരുമുണ്ടായിരുന്നില്ല. ജിദ്ദയിലെ ബീച്ചില്‍ തന്‍റെ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ വിലിയന്‍സിന് തന്‍റെ കരച്ചില്‍ അടക്കാനായില്ല. ജിദ്ദയിലെ ബീച്ചുകാർക്ക് മുന്നിൽ കരഞ്ഞപ്പോൾ പകൽനിസ്കിസ് തനിച്ചായിരുന്നില്ല. പകൽനിസ്‌കിസിനെ തൻ്റെ ദൗത്യത്തിൽ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ബ്രിട്ടീഷ് പൗരനായ ടാരൻ ഹിലിയറും റഷ്യൻ പ്രവാസി ദിമിത്രി ഫാറ്ററിനും വികാരാധീനരായി. മൂന്ന് വര്‍ഷത്തിലേറെയായി വിലിയന്‍സിന്‍റെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ദുബായിൽ മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ സംഘടനയായ ദുബായിലെ അൽ ജലീല ഫൗണ്ടേഷൻ വിലിയന്‍സ് സന്ദര്‍ശിക്കാനിടയായത്. കാന്‍സറിന്‍റെ ചെലവേറിയ ചികിത്സ താങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് 250,000 ദിര്‍ഹം സമാഹരിക്കാന്‍ അല്‍ ജലീല ഫൗണ്ടേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രചാരണം ആരംഭിച്ചു. കാന്‍സര്‍ രോഗികള്‍ക്കായുള്ള ചികിത്സയ്ക്കായി പണം സമാഹരിക്കാനാണ് വിലിയന്‍സ് തന്‍റെ യജ്ഞം തുടങ്ങിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)