ഇപ്പോൾ പാർക്ക് ചെയ്യൂ, പണം പിന്നീട് നൽകൂ; യുഎഇയിൽ പുതിയ സംവിധാനം
എമിറേറ്റിലെ പെയ്ഡ് പാർക്കിങ് മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം പിന്നീട് അടക്കാവുന്ന സംവിധാനം പ്രഖ്യാപിക്കാനൊരുങ്ങി പാർക്കിൻ.എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ വ്യാഴാഴ്ച എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർക്കിൻ ഓഫിസുകൾ സന്ദർശിച്ച ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടറുമായ മതാർ അൽ തായറുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം.ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. പാർക്കിൻ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ അലിയുടെ നേതൃത്വത്തിലുള്ള പാർക്കിൻ ഉദ്യോഗസ്ഥർ ദുബൈയിലുടനീളം പാർക്കിങ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കി വരുകയാണ്.നൂതന സ്മാർട്ട് സാങ്കേതിക വിദ്യകളുടെ സംയോജനവും പൂർത്തിയായി വരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)