ബുര്‍ജ് ഖലീഫയെ വീഴ്ത്താന്‍ പുതിയ ‘കൂറ്റന്‍ ടവര്‍’; ഒരുങ്ങുന്നത് 2600 കോടി ഡോളര്‍ ചെലവില്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്ന വിശേഷണമുള്ള ബുര്‍ജ് ഖലീഫയ്ക്ക് വെല്ലുവിളിയായി ഒരു കൂറ്റന്‍ ടവര്‍ ഉയരുന്നു. അയല്‍രാജ്യമായ സൗദി അറേബ്യയിലാണ് ഈ ടവര്‍ ഒരുങ്ങുന്നത്. ജിദ്ദയില്‍ ചെങ്കടലിനോട് ചേര്‍ന്നാകും കൂറ്റന്‍ ടവര്‍ വരിക. ആയിരം മീറ്ററിലധികം ടവറിന് ഉയരം വരും. ബിന്‍ലാദിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിര്‍മാണ ചുമതല. കിങ്ഡം ഹോള്‍ഡിങ് കമ്പനി (കെഎച്ച്‌സി) യുടെ ചെയര്‍മാനും ശതകോടീശ്വരനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ ഈ പദ്ധതി ചര്‍ച്ച ചെയ്തിരുന്നെങ്കിലും 2018 ല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചുപോകുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും പദ്ധതിയെ കുറിച്ച് ആലോചിക്കുകയാണ്. 10,000 കോടി റിയാല്‍ അതായത്, 2600 കോടി ഡോളര്‍ ടവറിന്‍റെ നിര്‍മാണത്തിന് ചെലവ് വരും. ജിദ്ദ ടവറിന്‍റെ നിര്‍മാണം ഔദ്യോഗികമായി പുനരാരംഭിച്ചിരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ് എന്ന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു. നിലവില്‍ 63 നിലകള്‍ നിര്‍മിച്ചിരിക്കുന്ന ടവറിന് മൊത്തത്തില്‍ 157 നിലകള്‍ നിര്‍മിക്കാനാണ് ആലോചന. മൂന്നര വര്‍ഷത്തിനകം അതായത് 2028 ഓടെ പദ്ധതി പൂര്‍ത്തിയാക്കും. സമീപപ്രദേശങ്ങളും ഇതോടൊപ്പം നവീകരിക്കും. ചുറ്റുമുള്ള 17 ലക്ഷം ചതുരശ്ര മീറ്ററില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം, ഫോര്‍ സീസണ്‍ ഹോട്ടല്‍, ഓഫീസുകള്‍, വില്‍പ്പന കേന്ദ്രങ്ങള്‍ ജിദ്ദ ടവറിന്‍റെ പ്രത്യേകതകളായിരിക്കും. ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. ജിദ്ദ ടവറിന് 1000 മീറ്റര്‍ ഉയരുമുണ്ടാകും. ബുര്‍ജ് ഖലീഫയുടെ ഡിസൈനര്‍ ആയിരുന്ന അമേരിക്കന്‍ ശില്‍പ്പി അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറും രൂപകല്‍പ്പന ചെയ്യുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)