Posted By sneha Posted On

കുവൈത്തിൽ വ്യാജരേഖകൾ ഉപയോ​ഗിച്ച് ആഡംബര കാറുകൾ വാടകക്ക് എടുത്ത് വിൽപ്പന; മൂന്നംഗ പ്രവാസി സംഘം അറസ്റ്റിൽ

കുവൈത്തിൽ നിന്ന് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന പ്രവാസികളുടെ രേഖകൾ ഉപയോഗിച്ച് ആഡംബര കാറുകൾ വാടകക്ക് എടുത്ത് പകുതി വിലക്ക് വിൽക്കുന്ന 3 അംഗ പ്രവാസി സംഘം അറസ്റ്റിലായി.സബാഹ് അൽ-സേലം കുറ്റാന്വേഷണ വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.കാറുകൾ വാടകക്ക് എടുത്ത് തിരികെ നൽകാത്തത്തിനെ തുടർന്ന് നിരവധി റെന്റ് ഏ കാർ കമ്പനികളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.നാട്ടിലേക്ക് സ്ഥിരതാമസത്തിന് പോകുന്ന പ്രവാസിയുടെ പേരിൽ വാടകക്ക് എടുത്ത പതിനാലായിരം ദിനാർ വിലയുള്ള ആഡംബര കാർ പകുതി വിലക്ക് വിൽക്കാൻ ശ്രമക്കവേയാണ് സംഘം അന്വേഷണ സംഘത്തിന്റെ വലയിലായത്. കാർ വാങ്ങാനെന്ന വ്യാജനെ ഇവരെ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ സംഘത്തെ പിടികൂടുകയായിരുന്നു.വാഹനം വാടകക്ക് എടുക്കാൻ രേഖകൾ നൽകി സഹായിച്ച പ്രവാസിക്ക് ആയിരം ദിനാർ പ്രതിഫലമായി നൽകിയതായും പ്രതികൾ അന്വേഷണ സംഘത്തെ അറിയിച്ചു.നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന പ്രവാസികളെ കണ്ടെത്തി നാട്ടിലേക്ക് പോകുന്നതിനു തൊട്ടടുത്ത ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ പേരിൽ വാഹനം വാടകക്ക് എടുത്ത് പകുതി വിലക്ക് മറിച്ചു വിൽക്കുന്നതായിരുന്നു പ്രതികളുടെ തട്ടിപ്പ് രീതി. ഇതിനായി സഹായിക്കുന്നവർക്ക് ആയിരം ദിനാർ വരെ പ്രതിഫലം നൽകുകയും ചെയ്തിരുന്നു. പ്രതികൾ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *