aig travel insuranceയുഎഇയിലെ പുതിയ തൊഴിൽ ഇൻഷുറൻസിൽ വൻ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്
ദുബായ്: പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്കും കുടിശിക വരുത്തുന്നവർക്കുമെതിരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ aig travel insurance. തൊഴിൽ പരാതി വകുപ്പ് തലവൻ ഡോ.അഹ്മദ് അൽഖാറയാണ് ഇക്കാര്യം അറിയിച്ചത്. 400 ദിർഹമാണ് പദ്ധതിയിൽ അംഗമാകാത്തവർക്കെതിരെ പിഴ ചുമത്തുക. തവണകളായി ഇൻഷൂറൻസ് തുക നൽകുന്ന ജീവനക്കാർ 3 മാസത്തിലധികം തുക കുടിശികയാക്കിയാൽ 200 ദിർഹം അധികം നൽകേണ്ടി വരും. കമ്പനി പാപ്പരാവുകയോ നിശ്ചലമാവുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് പുതിയ തൊഴിൽ ഇൻഷുറൻസ്. ജീവനക്കാർക്ക് ജോലി പോയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിലാളിയുടെ പരിധിയിൽ പെടാത്ത കാര്യങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് തുക വലിയ ആശ്വാസമാണ്. സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് കമ്പനി പ്രതിസന്ധി നേരിടുമ്പോൾ സേവനാനുകൂല്യങ്ങളും മടക്കയാത്രാ വിമാന ടിക്കറ്റും ഉറപ്പാക്കാൻ ഇൻഷുറൻസിലൂടെ സാധിക്കും. സ്വകാര്യ മേഖലയിൽ മാത്രമല്ല ഫെഡറൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവരെയും ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 9 ദേശീയ ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം പുതിയ ഇൻഷുറൻസ് സംബന്ധിച്ച് ധാരണയായി. മന്ത്രാലയ വെബ് സൈറ്റ്, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ മൊബൈൽ ആപ്പ്, രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളുടെ സ്മാർട് സംവിധാനം, മണി എക്‌സ്‌ചേഞ്ചുകൾ, സ്വയം സേവന സംവിധാനങ്ങൾ, ബിസിനസ് വെബ് സൈറ്റുകൾ, ഇത്തിസലാത്ത്, ഡൂ കേന്ദ്രങ്ങൾ തുടങ്ങിയവയിലൂടെയും തൊഴിൽ മന്ത്രാലയത്തിലേക്ക് മൊബൈൽ സന്ദേശം അയച്ചും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)