യുഎഇയും കുതിക്കും; അബുദാബിയില്‍ നിന്നും ക്രൂഡ് ഓയില്‍ കൊച്ചിയിലേക്കും ഒഴുകും: വമ്പന്‍ കരാർ ഇങ്ങനെ
വലിയ പരിവർത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ നീക്കവുമായി പൊതുമേഖല സ്ഥാപനമായ ബി പി സി എല്‍. ക്രൂഡ് ഓയിലിനായി യു എ ഇയുമായി സ്ഥാപനം ഒരു വമ്പന്‍ ഇടപാടിന് ധാരണയില്‍ എത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ ഉപരോധം റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന വാർത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം.ഏപ്രിൽ മുതൽ അബുദാബിയില്‍ നിന്നും പ്രതിമാസം 1 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനാണ് കരാർ. ടോട്ടല്‍ എനർജീസും ബി പി സി എല്ലും സ്ഥാപിച്ച കരാറിന്റെ അടിസ്ഥാനത്തില്‍ അടുത്ത ഒരു വർഷത്തേക്കായിരിക്കും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം. ഇതോടെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വിപണിയില്‍ യു എ ഇയുടെ വിഹിതം കൂടുതല്‍ ശക്തമാകും. കൊച്ചിയിലെ റിഫൈനറിലേക്ക് അടക്കമായിരിക്കും യു എ ഇ ക്രൂഡ് എത്തുക.യുഎസ് ഉപരോധം കാരണം വ്യാപാരികൾ റഷ്യൻ എണ്ണ നൽകുന്നത് നിർത്തിയതിനെത്തുടർന്ന് ഇന്ത്യൻ റിഫൈനർമാർ ക്രൂഡ് ഓയിലിനായി ബദൽ സ്രോതസ്സുകൾ തേടിക്കൊണ്ടിരിക്കുകയാണ്. അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ശക്തമാക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ബി പി സി എല്ലും ടോട്ടല്‍ എനർജീസും തമ്മിലുള്ള കരാറും ഇതിന്റെ ഭാഗമാണ്.
☝️☝️
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)