യുഎഇയിൽ നിയമം ലംഘിച്ചാൽ ഡെലിവറി ബൈക്കുകൾക്ക് പിടിവീഴും
റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി ബൈക്ക് റൈഡർമാർക്കെതിരെ കർശന നടപടികളുമായി അജ്മാൻ പൊലീസ്. ജീവൻ അപകടത്തിലാക്കുന്ന വിധം അശ്രദ്ധമായി വാഹനമോടിക്കുന്നത് അനുവദിക്കില്ലെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങളിൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും മോട്ടോർ സൈക്കിൾ കണ്ടുകെട്ടലും ലഭിക്കും. ഡെലിവറി മോട്ടോർസൈക്കികളുടെ നിയമലംഘനങ്ങൾ വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാത്തതിന് 500 ദിർഹം പിഴ ലഭിക്കും. ട്രാഫിക് അടയാളങ്ങളും ചട്ടങ്ങളും പാലിക്കാത്തതിന് ബ്ലാക്ക് പോയന്റുകളല്ലാതെ 500 ദിർഹം പിഴയും ഗതാഗതം ഉറപ്പാക്കാതെ റോഡിൽ പ്രവേശിക്കുന്നതിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)