Posted By sneha Posted On

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം

ബജറ്റിൽ ഉറച്ചുനിൽക്കുക

കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തോന്നിയ പോലെ പണം ചെലവാക്കി എകൗണ്ട് കാലിയാകാതിരിക്കാൻ ഇത് സഹായിക്കും. ഏതെങ്കിലും ആഘാഷ പരിപാടികൾക്ക് പോയോ, ഓൺലൈൻ ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിയോ പണം ചെലവാകാതിരിക്കാൻ ഇത് സഹായിക്കും. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ബജറ്റിൽ ഉറച്ചുനിൽക്കണം. സാമ്പത്തിക ഇടപാടുകൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാൻ ഇത് സഹായിക്കും

ഷോപ്പിങ് ഫ്രീ ടൈമിൽ മാത്രം

ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങൾ ഷോപ്പിങിന് പോകുന്നത് എങ്കിൽ ആ ശീലം മാറ്റാം. ഫ്രീ ടൈമിൽ, മനസ് ശാന്തമായിരിക്കുമ്പോൾ മാത്രം ഷോപ്പിങിന് പോവുക. ബുദ്ധി പൂർവം പണം ചിലവഴിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് ഒരേ വിഭാഗത്തിൽ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാൻഡുകൾ. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങൾ ഷോപ്പിങിന് പോകുന്നതെങ്കിൽ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാങ്ങാൻ സാധിക്കില്ല

സ്മാർട് ഷോപ്പിങ്

നിത്യോപയോഗ സാധനങ്ങൾ പരമാവധി ഡിസ്കൗണ്ടിൽ വാങ്ങാൻ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പുകൾ കണ്ടെത്തുക. ആപ്പുകൾ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങാം. ഓഫറുകൾ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താൻ ശ്രമിക്കുക

സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക

മറ്റുള്ളവരുടെ ജീവിത ശൈലി നമ്മൾ അനുകരിക്കണോ? സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലിൽ ജീവിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക.

ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകൾ ഒഴിവാക്കുക

പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ വരുമ്പോൾ അത് വാങ്ങാൻ തോന്നുന്നുണ്ടോ എങ്കിൽ ആപ്പ് ഇപ്പോൾ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോൾ മാത്രം ആപ്പുകൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം..അല്ലാത്തപ്പോൾ ആപ്പിൻറെ ആവശ്യമേയില്ല

അമിതമായി പണം ചെലവാക്കുന്നത് എന്തുകൊണ്ട്

ചില വ്യക്തികൾക്ക് സ്ട്രെസ് മാറ്റുന്നതിന് ഷോപ്പിങ് സഹായിക്കും, ചിലർ ആങ്സൈറ്റി കുറയ്ക്കുന്നതിന് ഷോപ്പിങ് നടത്താറുണ്ട്.പക്ഷെ ചോർന്ന് പോകുന്നത് പണമാണ് എന്നുള്ളത് കൊണ്ട് ഈ രണ്ട് പ്രശ്നങ്ങളും കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതാകും സാമ്പത്തിക ആരോഗ്യത്തിന് നല്ലത്

സേവിംഗ്സ് ഉറപ്പാക്കുക

ഒരു ബാങ്ക് അകൗണ്ട് തുടങ്ങു, എല്ലാ മാസവും കുറച്ച് പണം ആ അകൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാർഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അകൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇൻ അകൗണ്ടായിരിക്കണം. സേവിങ്സ് അകൗണ്ടിൻറെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിൻറെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇൻ അകൗണ്ടുകൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *