
ആശങ്ക വേണ്ട, ലെയ്സ് ചിപ്സ് ഉൽപ്പന്നങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് യുഎഇ അധികൃതർ
യുഎഇ വിപണികളിൽ ലഭ്യമായ ലെയ്സ് ചിപ്സ് ഉൽപ്പന്നങ്ങൾ ഭക്ഷ്യ യോഗ്യമാണെന്ന് യുഎഇ അധികൃതർ. രാജ്യത്തിന്റെ അംഗീകൃത ചട്ടങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കൂടി ചുമതലയുള്ള പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. പ്രഖ്യാപിക്കാത്ത പാൽ ചേരുവകൾ അടങ്ങിയിട്ടുള്ളതിനാൽ ചില ലെയ്സ് ഉൽപ്പന്നങ്ങൾ യുഎസ് ഭക്ഷ്യവകുപ്പ് തിരിച്ചു വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ചർച്ച ഉയർന്നിരുന്നു. തുടർന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായാണ് വിശദീകരണവുമായി അധികൃതർ രംഗത്തു വന്നത്. യുഎഇ വിപണികളിൽ ഉൽപ്പന്നങ്ങൾ എത്തും മുൻപ് തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)