
ഈ രാജ്യത്തുള്ള ആളുകൾ ഇനി അധികം യുഎഇ സ്വപ്നം കാണേണ്ടതില്ല’, ഇനി ആവശ്യം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ
പാകിസ്ഥാനിൽ നിന്നുള്ള അൺസ്കില്ഡ് ലേബേഴ്സ് ആയിട്ടുള്ളവർക്ക് ഇനി യുഎഇയിലെ ജോലി അധികകാലം സ്വപ്നം കാണാൻ കഴിയില്ല. യുഎഇയിലെ പാകിസ്ഥാൻ അംബാസിഡർ തന്നെയാണ് ഇക്കാര്യം അഭിപ്രായപ്പെടുന്നത്. ഉയർന്ന നിലവാരമുള്ള സ്കിൽഡ് ലേബേഴ്സിനെയാണ് യുഎഇക്ക് ഇനി ആവശ്യമെന്നും ഫൈസൽ നിയാസ് തിർമിസി പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള യുഎഇയുടെ വിപണി വളരെയധികം വളർന്നുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗൾഫ് ന്യൂസ് എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫൈസൽ നിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ തൊഴിൽ വിപണിയിൽ അക്കൗണ്ടന്റുമാർ, ഐടി പ്രൊഫഷണലുകൾ, ബാങ്കർമാർ, എഐ വിദഗ്ദ്ധർ, ഫിസിഷ്യൻമാർ, നഴ്സുമാർ, പൈലറ്റ് എന്നിവരെയാണ് ഇനി ആവശ്യം. അതിനാൽ ഈ മേഖലയിൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാകിസ്ഥാനികൾ ചെയ്യേണ്ടതെന്നും അപ്പോൾ വലിയ അവസരമാണ് കൈവരാൻ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അൺസ്കിൽഡ് വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് നിലവിൽ 1000 ദിർഹവും അതിന് അൽപ്പം മുകളിലുമൊക്കെയാണ് നിലവിൽ ശമ്പളമായി ലഭിക്കുന്നത്. മേൽപ്പറഞ്ഞ മേഖലകളിൽ പാകിസ്ഥാനികൾ കൂടുതൽ പരിശീലനം നേടിയെടുക്കുന്ന സ്ഥിതിയുണ്ടായാൽ വളരെ എളുപ്പത്തിൽ അവർക്ക് 20000 ദിർഹം വരെ സമ്പാദിക്കാൻ കഴിയുമെന്നാണ് ഫൈസൽ നിയാസ് അഭിപ്രായപ്പെട്ടത്. ഇന്നത്തെ ലോകം ഐടി വൈദഗ്ധ്യം, അക്കൗണ്ടിംഗ്, ആരോഗ്യ സംരക്ഷണം എന്നിവയാൽ നയിക്കപ്പെടുന്നു. അതിനാൽ തന്നെ ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ തലമുറയിലെ പാകിസ്ഥാനികളെ അതിനനുസരിച്ച് പരിശീലിപ്പിക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, യുഎഇയിൽ സ്കിൽഡ് ലേബേഴ്സ് വിഭാഗത്തിൽ കൂടുതൽ ആളുകളെ ആവശ്യമാണെന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് വരും വർഷങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയാണ് പ്രവാസം സ്വപ്നം കാണുന്നവർക്ക് സമ്മാനിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)