
വിമാനത്താവളത്തില്‍ വെച്ച് ബാഗ് മാറി എടുത്തു, പോലീസിന്‍റെ ഇടപെടലില്‍ തിരികെ ബാഗ് ഉടമയ്ക്ക്
വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ട ബാഗ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി ദുബായ് പോലീസ്. നഷ്ടപ്പെടുമ്പോള്‍ ബാഗില്‍ 25,000 ദിര്‍ഹം പണം ഉണ്ടായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ഈജിപ്ഷ്യൻ യാത്രികനായ മുനീർ സെയ്ദ് ഇബ്രാഹിം ബാഗേജ് കൺവെയർ ബെൽറ്റിൽ നിന്ന് മറ്റൊരു യാത്രക്കാരൻ്റെ ലഗേജ് അബദ്ധത്തിൽ എടുത്തു. ആകൃതിയിലും നിറത്തിലും സാമ്യമുള്ളതിനാൽ അത് തൻ്റേതാണെന്ന് ഇായള്‍ തെറ്റിദ്ധരിച്ചു. 7,000 ഡോളർ (ഏകദേശം 25,710.30 ദിർഹം) അടങ്ങിയ ബാഗ്, സാധനങ്ങളും യാത്രാ രേഖകളും അരമണിക്കൂറിനുള്ളിൽ ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി അദ്ദേഹത്തിന് തിരികെ നൽകിയതായി പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)