Posted By user Posted On

scott speedsterയുഎഇയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു; സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ പിടിയിൽ

ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു scott speedster. സംഭവം നടന്ന ഉടനെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ പിടിയിൽ. രണ്ട് ദിവസം മുൻപാണ് അപകടം നടന്നത്. മരിച്ച പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. അപകടം നടന്ന് 48 മണിക്കൂറിനകമാണ് പൊലീസ് ഡ്രൈവറെ പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഈ സമയത്ത് റോഡിലൂടെ വന്ന കാർ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.38നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന് വിവരം ലഭിച്ചതെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗനീം പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രവാസി മരിച്ചിരുന്നു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രവാസിയെ ഇടിച്ച വാഹനം പൊലീസ് കണ്ടെത്തിയത്. കൃത്യമായ അന്വേഷണത്തിനൊടുവിൽ 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്‍തു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം, വാഹനങ്ങള്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഇത്തരം ഹൈവേകള്‍ അനധികൃതമായി കാല്‍നട യാത്രക്കാര്‍ മുറിച്ചുകടക്കരുതെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ അപകടം ഉണ്ടായാൽ
ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്നും അല്ലെങ്കിൽ അത് ​ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *