
യുഎഇയിൽ 1.2 ടൺ നിരോധിത മരുന്നുകൾ പിടികൂടി; കടത്താൻ ശ്രമിച്ചത് വിമാനത്താവള കാർഗോ വഴി
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വഴി കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ദുബൈ കസ്റ്റംസ്. 1.2 ടൺ മയക്കുമരുന്നാണ് കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഏറ്റവും പുതിയ സുരക്ഷ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മവും ശാസ്ത്രീയവുമായ പരിശോധനയിലാണ് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചതായി എക്സ് പ്ലാറ്റ്ഫോമിൽ കസ്റ്റംസ് വിഭാഗം അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)