
യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രവാസി മലയാളി പിടിയിൽ
പത്തനംതിട്ട കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രവാസി പിടിയിൽ.കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) നെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി വാടകവീട് ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബാലാത്സംഗത്തിന് ഇരയാക്കിയത്. കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയ യുവതിയെ ടൗണിലുള്ള പ്രതിയുടെ വീട്ടിൽ ആരുമില്ലെന്നും അവിടെ താമസിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.2022 നവംബറിലാണ് വീട് നോക്കാനെന്ന വ്യാജേന ഷാജി യുവതിയെ സ്വന്തം വീട്ടിലെത്തിച്ച് യുവതിയെ ആദ്യം ബലാൽസംഗത്തിന് വിധേയയാക്കിയത്. യുവതിയെ മുറിക്കുള്ളിൽ പൂട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഷാജി വിദേശത്തേക്ക് തിരികെ പോയി. ഇതിനുശേഷം 2023 മാർച്ചിലും, 2024 ലും പ്രതി നാട്ടിലെത്തിയ സമയങ്ങളിൽ വീട്ടിൽ വച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും, അവ യുവതിക്ക് വാട്സാപ്പ് വഴി അയക്കുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിച്ചത്.പ്രതി യുവതിയെ നഗ്നയായി വീഡിയോകാൾ ചെയ്യാൻ ഭീക്ഷിപ്പെടുത്തിയതായും ഇത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. ഇയാളുടെ നിരന്തര ശല്യം കാരണം, ഫോൺ നമ്പരുകളും, സാമൂഹിക മാധ്യമങ്ങളിലെ അകൗണ്ടുകളും ഉപേക്ഷിച്ച യുവതിക്ക് പിന്നീട് ഇയാൾ കത്തുകൾ അയക്കാൻ തുടങ്ങി. ഒറ്റക്ക് കാണണമെന്നും മറ്റുമായിരുന്നു ഇയാളുടെ ആവശ്യം. ഷാജിയുടെ ശല്യം സഹിക്കവയ്യാതെ യുവതി കോന്നിയിലെ ജോലി ഉപേക്ഷിച്ചു.ഇതിനുശേഷവും പ്രതി ശല്യം ചെയ്യൽ തുടർന്നതോടെയാണ് യുവതി കോന്നി പോലീസിന് പരാതി നൽകിയത്. ശനിയാഴ്ച യുവതിയുടെ മൊഴിപ്രകാരം ബലാൽസംഗത്തിനും ഐ ടി നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക നിയമനടപടികക്ക് ശേഷം കോടതിയിലെത്തിച്ച് പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് എടുക്കുന്നതറിഞ്ഞു വിദേശത്തേക്ക് കടക്കാൻ വേഗം ടിക്കറ്റ് ബുക്ക് ചെയ്ത് കോന്നി വിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കര വച്ചാണ് പോലീസ് പിടികൂടിയത്. പ്രതി പ്രത്യേക പ്രകൃതക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)