Posted By user Posted On

the messi storeഫുട്ബോൾ പ്രേമികളെ നിങ്ങളറിഞ്ഞില്ലേ!!! കാൽപന്ത് കളിയുടെ മിശഹയും കൂട്ടരും ഇന്ന് യുഎഇയിൽ‌‌

കാല്‍ പന്തിന്റെ മിശിഹ സാക്ഷാല്‍ ലയണല്‍ മെസ്സി ഇന്ന് യുഎഇയിൽ എത്തും the messi store. മെസ്സിയും അർജന്റീന ടീമും രാത്രിയോടെയാണ് അബുദാബിയിൽ എത്തുക. തിങ്കളാഴ്ച വൈകീട്ട് ആറിന് അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് ടീം പരിശീലനത്തിനിറങ്ങുന്നത്. 16ന് യു.എ.ഇ ടീമുമായി അബുദാബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് പരിശീലന മത്സരം നടക്കുക. പരിശീലന മത്സരം കഴിഞ്ഞ് അർജന്റീന സംഘം അന്ന് രാത്രിതന്നെ ഖത്തറിലേക്ക് തിരിക്കും. പരിശീലകന്‍ സ്‌കലോണി നേരത്തെതന്നെ ഖത്തറിലെത്തിയിരുന്നു.
ഞായറാഴ്ച നടക്കുന്ന പി.എസ്.ജി-ഓക്‌സര്‍ മത്സരത്തിന് ശേഷമായിരിക്കും മെസ്സി ടീമിനൊപ്പം ചേരുക. ലോകകപ്പിന് മുമ്പുള്ള പരിശീലനമായതിനാല്‍ തന്നെ മികവ് കൂട്ടാൻ കൂടുതല്‍ സമയം താരങ്ങള്‍ ഗ്രൗണ്ടില്‍ ചെലവഴിക്കാനാണ് സാധ്യത. തുടര്‍ച്ചയായ 35 മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറുകയാണ് അർജന്റീന. അതുകൊണ്ട് തന്നെ ടീമിന് ഈ മത്സരവും നിർണായകം തന്നെയാണ്. തോല്‍വി അറിയാത്ത 37 മത്സരങ്ങള്‍ എന്ന ഇറ്റലിയുടെ നേട്ടത്തിന് തൊട്ടടുത്തെത്താനുള്ള അവസരമാണിത്. അതേസമയം, അര്‍ജന്റീനക്കും കസാഖ്‌സ്താനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ യു.എ.ഇ പ്രഖ്യാപിച്ചു. 36 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.സ്‌ക്വാഡിൽ കൂടുതലും യുവനിരയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതല്‍ ടീമിന് പുറത്തായിരുന്ന ഷാര്‍ജയുടെ പ്രതിരോധനിര താരം ഷഹീന്‍ അബ്ദുല്‍റഹ്മാന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അല്‍ഐന്‍ നായകന്‍ ബണ്ഡാര്‍ അല്‍ അഹ്ബദി, അല്‍ വാസല്‍ താരം ഒമര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടീമിൽ ഇല്ലെന്നത് നിരാശയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *