Posted By christymariya Posted On

യുഎഇ മറീനയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ദുബായ് മറീന റസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം. തിങ്കളാഴ്ചയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ എയർ കണ്ടീഷനിങ് കൂളറുകളിൽ തീപിടിത്തമുണ്ടായെന്നും ചെറിയ രീതിയിലുള്ള തീപിടിത്തമാണ് ഉണ്ടായതെന്നും അതോറിറ്റി വ്യക്തമാക്കി. ഉയരം കൂടിയ ടവറിന് മുകളിൽ നിന്ന് പുക ഉയരുന്നതായി സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു. സംഭവസമയത്ത് ഉച്ചതിരിഞ്ഞ് പോലീസ് സൈറണുകളുടെ ശബ്ദം തനിക്ക് കേൾക്കാമായിരുന്നെന്ന് മറീനയിൽ താമസിക്കുന്ന ദുബായ് നിവാസിയായ എംഎ പറഞ്ഞു. ഓൺലൈനിൽ പങ്കിട്ട ഒരു വീഡിയോയിൽ മെട്രോ സ്റ്റേഷന് സമീപമുള്ള ടവറിൽനിന്ന് കനത്ത പുക ഉയരുന്നതായി കാണാം. ഉച്ചയ്ക്ക് 12.20ഓടെ തീപിടിത്തമറിഞ്ഞ് അഞ്ച് മിനിറ്റിന് ശേഷം അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി. ഉടൻ തന്നെ ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചു. 12:44 ന് തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *