red alertമൂടൽമഞ്ഞ് കനക്കുന്നു; യുഎഇയില്‍ റെഡ് അലര്‍ട്ട്, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
യുഎഇ; കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു red alert. ഞായറാഴ്ച രാവിലെ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കാഴ്ചപരിധി കുറഞ്ഞേക്കുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നേരിയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും തീരപ്രദേശ മേഖലകളിൽ പുലർച്ചെ 1.30 മുതൽ കാഴ്ചപരിധി കുറയുമെന്നും റിപ്പോർട്ടുണ്ട്. ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും. ഉച്ചയോടെ മേഘങ്ങള്‍ കിഴക്കോട്ട് ദൃശ്യമാകും. അതിനാല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം രാജ്യത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 34 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 36 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരും. അബുദാബിയില്‍ 22 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 25 ഡിഗ്രി സെല്‍ഷ്യസും ഉൾ പ്രദേശങ്ങളില്‍ 18 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും കുറഞ്ഞ താപനില
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)