
യുഎഇയിൽ വിനോദ മത്സ്യബന്ധനം പരിധിവിട്ടു; അമ്പതിനായിരം ദിർഹം പിഴ
പ്രതിദിന മത്സ്യബന്ധന പരിധി ലംഘിച്ചതിന് വിനോദ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടയാൾക്ക് അമ്പതിനായിരം ദിർഹം പിഴചുമത്തി അബൂദബി പരിസ്ഥിതി ഏജൻസി. സമുദ്രവിഭവ സംരക്ഷണത്തിനും ഭാവിതലമുറക്കായി സമുദ്രവിഭവ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ശിക്ഷാ നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സമുദ്ര വിഭവ സംരക്ഷണത്തിനായി വിനോദബോട്ടുകളുടെ ഉടമകൾ നിയമം പാലിക്കണമെന്ന് ഏജൻസി ആവശ്യപ്പെട്ടു.
മേഖലയിലെ സമുദ്ര വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനാണ് യു.എ.ഇ സീസൺ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദത്തിൻറെ ഭാഗമായി എമിറേറ്റിൽ വ്യാപകമായി മത്സ്യബന്ധനം നടന്നുവരുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)