
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അന്തരിച്ചു
യുഎഇയിലെ പ്രമുഖ ഇമാറാത്തി മാധ്യമ പ്രവർത്തകൻ അബ്ദുൽ ഹാദി അൽ ശൈഖ് ഹൃദയാഘാതം മൂലം അന്തരിച്ചു. 50 വയസ്സായിരുന്നു. അറബ് ലോകത്ത് സ്പോർട്സ്, എന്റർടൈൻമെന്റ് ബ്രോഡ്കാസ്റ്റിങ്ങിൽ കാര്യമായ പുരോഗതികൾ കൈവരിക്കുന്നതിന് ഇദ്ദേഹം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ അബുദാബി ടിവി നെറ്റ് വർക്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ആയി അബ്ദുൽ ഹാദി അൽ ശൈഖ് പ്രവർത്തിച്ചിട്ടുണ്ട്. യുഎഇയിൽ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകുന്നതിനായുള്ള യാസ് സ്പോർട്സ് ചാനൽ ആരംഭിക്കുന്നതിന് ഇദ്ദേഹത്തിന്റെ ഇടപെടൽ കാരണമായിട്ടുണ്ട്. കൂടാതെ, അറബിക് വിദ്യാഭ്യാസ, വിനോദ മേഖലകൾക്ക് വേണ്ടിയുള്ള മാജിദ് ചാനലിന്റെ രൂപീകരണത്തിനും അബ്ദുൽ ഹാദി അൽ ശൈഖ് സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)