Posted By christymariya Posted On

യുഎഇ പ്രവാസികളെ ഇത് ശ്രദ്ധിക്കണം :പണം അയക്കാന്‍ ഉചിതമായ സമയമാണോ വരുന്നത്?

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കാന്‍ കാത്തിരിക്കുന്ന പ്രവാസിയാണോ നിങ്ങള്‍? വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നും അതുവഴി യുഎഇ ദിര്‍ഹം അയച്ചാല്‍ കൂടുതല്‍ രൂപ നേടാനാകുമെന്നാണ് അനലിസ്റ്റുകളും ട്രേഡര്‍മാരും വിലയിരുത്തുന്നത്. യുഎഇ ദിർഹത്തിന് എതിരെ രൂപയുടെ മൂല്യത്തില്‍ റക്കോഡ് ഇടിവ് രേഖപ്പെടുത്തുമെന്നും ഇത് വഴി പണമയക്കുന്നവര്‍ ഏറെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ദിർഹത്തിനെതിരെ രൂപ 23.57 എന്ന നിലയിലും ഡോളറിനെതിരെ 85.57 എന്ന നിലയിലുമാണ് ഇപ്പേഴുള്ള നിരക്ക് രേഖപ്പെടുത്തുന്നത്. സമീപ മാസങ്ങളിൽ കറൻസി മൂല്യത്തില്‍ റെക്കോഡ് ഇടിവാണ് ഉണ്ടായത്. ഈ ട്രെന്‍ഡ് തുടരുന്നത് കൊണ്ട് തന്നെ യുഎഇ ദർഹത്തിനെതിരെ ഇന്ത്യൻ‌ രൂപക്ക് വരുന്ന ആഴ്ച്ചകളിലും ഇടിവ് രേഖപ്പെടുത്താനാണ് സാധ്യത. രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് തന്നെയാണ് വിദഗ്ദരും പ്രവചിക്കുന്നത്. മാർച്ച് പകുതിയോടെ ഇപ്പോഴുള്ള നിരക്കിൽ നിന്നും രൂപയുടെ മൂല്യം 23.84 നിരക്കിലേക്ക് എത്തിയേക്കും. ഫോറിൻ എക്സ്ചേജുകൾ നടത്തുന്നതിന് ഏറ്റവും അനുയോ​ജ്യമായ സമയമായിരിക്കും ഇത്. ഈ അവസരത്തിൽ നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്ക്, പ്രത്യേകിച്ചും ഇന്ത്യൻ രൂപയിൽ വലിയ തുകകൾ അയയ്ക്കുമ്പോൾ കൂടുതൽ സേവിങ്സ് നേടാനാകും. പുതിയ ട്രെൻഡ് കണക്കാകുമ്പോൾ വരുന്ന ആഴ്‌ചകൾക്കുള്ളിൽ പണമടയ്ക്കുന്നത് വഴി സേവിംഗ്സ് ലെവലുകൾ ഉയർത്താനും കൂടുതല്‍ പണം ലാഭിക്കാനും പ്രവാസികള്‍ക്ക് കഴിയും. രൂപയുടെ വിനിമയ നിരക്ക് ദുർബലമായ നിലയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. മാർച്ച് പകുതിയോടെ പണം അയക്കുന്ന പ്രവാസികൾക്ക് പ്രതീക്ഷക്കുന്ന ലാഭം നേടാൻ കഴിയണമെങ്കിൽ കുറച്ച് ദിവസം നിരീക്ഷണം നടത്തണം. ഇതിന് ശേഷം ഉചിതമായ സമയങ്ങളിൽ പണം അയക്കുന്നതാണ് നല്ലതെന്നും വിദ്ഗധർ പറയുന്നു. ദിർഹത്തിൻ്റെ മൂല്യത്തിന് അനുസരിച്ച് കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുവാൻ ഇത് സഹായിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *