
യുഎഇ നോൽ കാർഡ് റീചാർജ്; ചുരുങ്ങിയ തുക 20 ദിർഹം; ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ മാറ്റം
മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴി നോൽ കാർഡ് റീചാർജിനുള്ള ചുരുങ്ങിയ തുക 20 ദിർഹമാക്കുന്നു. മാർച്ച് ഒന്നുമുതലാണ് മാറ്റം നിലവിൽ വരുന്നതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. നിലവിൽ യാത്രക്കാർക്ക് അഞ്ച് ദിർഹം മുതൽ റീചാർജ് ചെയ്യാൻ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ സൗകര്യമുണ്ടായിരുന്നു. നോൽ കാർഡുകളിലെ മിനിമം ടോപ്അപ് നിരക്ക് വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്തമാണ്.കഴിഞ്ഞ വർഷം മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫിസുകളിലെ ചുരുങ്ങിയ റീചാർജ് തുക 50 ആക്കിയിരുന്നു. നേരത്തെ ഇത് 20 ദിർഹമായിരുന്നു.നഗരത്തിലെ പൊതുഗതാഗതം ഉപയോഗിക്കാൻ നോൽ കാർഡിൽ മിനിമം 7.50 ദിർഹമാണ് വേണ്ടത്. മെട്രോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് നാലുതരം നോൽ കാർഡുകളാണ് ലഭ്യമായിട്ടുള്ളത്. സിൽവർ, ഗോൾഡ്, പേഴ്സനൽ കാർഡുകൾ, റെഡ് ടിക്കറ്റ് പാസ് എന്നിവയാണത്. നോൽ കാർഡുകൾ ഗതാഗത രംഗത്തിന് പുറമെ വിവിധ സേവനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)