
റമദാനിൽ യുഎഇയിൽ ആർ.ടി.എ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിഞ്ഞിരിക്കണം
റമദാനിൽ ദുബൈ മെട്രോ ഉൾപ്പെടെ വിവിധ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ മെട്രോ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചു മുതൽ രാത്രി 12 വരെ സർവിസ് നടത്തും. വെള്ളിയാഴ്ച രാവിലെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയും ശനിയാഴ്ചകളിൽ രാവിലെ അഞ്ചു മുതൽ രാത്രി 12 മണിവരെയുമാണ് സർവിസ്. ഞായറാഴ്ചകളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന സർവിസ് 12 മണിവരെ നീളും. ദുബൈ ട്രാം തിങ്കളാഴ്ച രാവിലെ ആറു മണിമുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും സർവിസ് നടത്തും.റമദാൻ സമയക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സഹൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. മറൈൻ ട്രാൻസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾക്ക് https://www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport എന്ന വെബ്സൈറ്റ് സന്ദർശിക്കാം. റമദാനിൽ പൊതുപാർക്കിങ് സമയത്തിലും മാറ്റമുണ്ട്.തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെയാണ് പെയ്ഡ് പാർക്കിങ് സമയം. ശേഷം ഇഫ്താറിനായി രണ്ട് മണിക്കൂർ സമയം സൗജന്യ പാർക്കിങ് അനുവദിക്കും. തുടർന്ന് രാത്രി എട്ട് മുതൽ 12 വരെ വീണ്ടും പണമടച്ചുള്ള പാർക്കിങ് ഉപയോഗിക്കാം. ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ് 24 മണിക്കൂറും പ്രവർത്തിക്കും. ഉമ്മുൽ റമൂൽ, ദേര, അൽ ബർഷ, അൽ മനാറ, അൽ തവാർ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)