
വീഡിയോ കോൾ തട്ടിപ്പുകൾ ഇനി സ്വപ്നങ്ങളിൽ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന ഈ കാലത്ത്, വീഡിയോ കോളിൽ ക്യാമറ ഓട്ടോമാറ്റികായി ഓണാകുന്നത് ആശങ്ക ശ്രഷ്ടിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ അതിനു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്. വീഡിയോ കോൾ എടുക്കുന്നതിനു മുമ്പായി ക്യാമറ ഒഫുചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ബട്ടൺ ലഭ്യമാകുമെന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാണ്. ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. അതേസമയം, വാട്സ്ആപ്പിലെ വീഡിയോ കോൾ തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരികയാണ്. കോടക്കണക്കിന് രൂപയാണ് ഓരോ വർഷവും തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കുന്നത്.
Comments (0)