Posted By user Posted On

renal clinicയുഎഇയിൽ വൃക്ക രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അബുദാബി;യുഎഇയിൽ വൃക്ക രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവ്. യുഎഇയിൽ അഞ്ചിൽ ഒരാൾക്ക് വൃക്ക രോഗം പിടിപെടുന്നാതായുള്ള റിപ്പോർട്ട് പുറത്ത്. 2 വർഷത്തിനിടെ 4 ലക്ഷത്തിലേറെ രോഗികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. രാജ്യത്ത് വൃക്കരോഗം അപകടകരമായ നിലയിലേക്കു ഉയർന്നതായിട്ടാണ് കണ്ടെത്തൽ. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹ 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ നടത്തിയ രക്ത പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമായത്. പരിശോധിച്ച 19.1% പേരുടെ വൃക്ക രോഗം രണ്ടാം സ്റ്റേജിലേക്കു കടന്നു. 2.8% ആളുകൾ മൂന്നാം സ്റ്റേജിലും 0.5% പേർ നാലാം സ്റ്റേജിലും 0.4% പേർ അഞ്ചാം സ്റ്റേജിലുമാണെന്നുമാണ് കണ്ടെത്തിയത്. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ വൃക്കരോഗം കൂടുതൽ വഷളാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് യുഎഇയിൽ വൃക്ക രോഗ നിരക്ക് കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമിത ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും മൂലം പ്രമേഹവും രക്തസമ്മർദവും കൂടിവരുന്നതുമെല്ലാം വൃക്കരോഗത്തിലേക്ക് നയിക്കുമെന്നാണ് വി​​ദ​ഗ്ധരുടെ അഭിപ്രായം. കാർബോഹൈഡ്രേറ്റും ഉപ്പും നിറഞ്ഞ ഭക്ഷണം പ്രമേഹവും രക്തസമ്മർദവും പൊണ്ണത്തടിയും ഉണ്ടാക്കും ഇത് ക്രമേണ വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. 40 വയസ്സു കഴിഞ്ഞവർ വർഷത്തിലൊരിക്കൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണമെന്നും പ്രമേഹവും രക്തസമ്മർദവും ഉള്ളവർ നിർബന്ധമായും പരിശോധന നടത്തണമെന്നുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ബ്രൂഫെൻ പോലുള്ള വേദന സംഹാരിയുടെ അമിത ഉപയോഗം വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഡോക്ടറുടെ നിർദേശമല്ലാതെ ഇവ കഴിക്കരുത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *