
ലോകകപ്പ് യോഗ്യത റൗണ്ട്; ഖത്തർ-കൊറിയ മാച്ച് ടിക്കറ്റ് വിൽപന തുടങ്ങി
ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിന്റെ ഏഴാം അങ്കത്തിനുള്ള ടിക്കറ്റ് വിൽപനക്ക് തുടക്കമായി. മാർച്ച് 20ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ -ഉത്തര കൊറിയ മത്സരത്തിനുള്ള ടിക്കറ്റുകൾ ക്യൂ.എഫ്.എ വെബ്സൈറ്റ് വഴി സ്വന്തമാക്കാവുന്നതാണ്. രാത്രി 9.15 മുതലാണ് മത്സരം. tickets.qfa.qa എന്ന ലിങ്ക് വഴി ടിക്കറ്റുകൾ വാങ്ങാം.
2026 ലോകകപ്പിനും, ഏഷ്യൻ കപ്പിനുമുള്ള യോഗ്യതാ റൗണ്ടിൽ ഏറെ പിന്നിലാണ് ഖത്തർ. നിലവിൽ ആറ് കളിയിൽ രണ്ട് ജയവുമായി ഏഴ് പോയന്റ് മാത്രമുള്ള ടീമിന് ഉത്തര കൊറിയക്കെതിരായ മത്സരം ഉൾപ്പെടെ നാലു കളികളാണ് അവശേഷിക്കുന്നത്. പോയന്റ് നിലയിൽ നാലാമതാണ് സ്ഥാനം. ആദ്യ രണ്ടിൽ ഒന്നായി ഇടംപിടിച്ച് ലോകകപ്പ് യോഗ്യത റൗണ്ടിൽ പ്രവേശിക്കുകയെന്നത് അന്നാബികൾക്ക് വിദൂര സ്വപ്നമാണ്. മാർച്ച് 25ന് കിർഗിസ്താനെയും ഖത്തർ നേരിടുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)