Posted By christymariya Posted On

റെക്കോർഡ് കുതിപ്പിൽ സ്വർണവില: പവന് 66,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി പവൻ വില 66,000 കടന്നു. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. നിലവിൽ 66,320 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പവന്റെ വില ആദ്യമായി 66,000 എത്തുന്നത്. ​ഗ്രാമിന് 40 രൂപ കൂടി വില 8,290 ആയി. പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയിലധികം നൽകേണ്ടി വരും. 24 കാരറ്റിന് പവന് 72,352 രൂപയും ​ഗ്രാമിന് 9,044 രൂപയുമാണ് വില. 18 കാരറ്റിന് പവന് 54,264 രൂപയും ​ഗ്രാമിന് 6,783 രൂപയുമാണ് വില. ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. ഈ മാസം 14നാണ് ആദ്യമായി വില 65,000 കടന്നത്. 5 ദിവസങ്ങൾ കൊണ്ടാണ് വില വർധിച്ച് 66,000 കടന്നത്. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 114 രൂപയും കിലോ​ഗ്രാമിന് 1,14,000 രൂപയുമാണ് വില.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *