Posted By user Posted On

e dirham cardയുഎഇയിൽ ഇ ദിർഹം സംവിധാനം നിർത്തലാക്കാനൊരുങ്ങി കൂടുതൽ സ്ഥാപനങ്ങൾ; ഇനി മറ്റ് അംഗീകൃത പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാം

യുഎഇ; യുഎഇയിൽ കൂടുതൽ ഫെഡറൽ സ്ഥാപനങ്ങൾ ഇ ദിർഹം സംവിധാനവും അവരുടെ സേവനങ്ങൾക്കുള്ള ഇതര പേയ്‌മെന്റ് രീതികളും നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു e dirham card. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവ ഇ ദിർഹം സംവിധാനം അവസാനിപ്പിച്ചതായും സേവന ഫീസ് അടയ്ക്കുന്നതിനായി നവംബർ 14 മുതൽ ഇതര പേയ്‌മെന്റ് രീതികൾ സ്വീകരിച്ചു തുടങ്ങിയതായും അറിയിച്ചു.“2022 നവംബർ 14 തിങ്കളാഴ്ച മുതൽ സേവന ഫീസ് അടയ്ക്കുന്നതിനുള്ള ഇ ദിർഹം സംവിധാനം യുഎഇ ഐസിപി സ്വീകരിക്കില്ല,” അതോറിറ്റി ട്വീറ്റ് ചെയ്തു. അതോടൊപ്പം തന്നെ ഫെഡറൽ ടാക്സ് അതോറിറ്റി, ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE), വിദ്യാഭ്യാസ മന്ത്രാലയം എന്നിവയും ഇദിർഹം കാർഡ് ഉപയോഗിക്കുന്നത് നിർത്തിയതായി അറിയിച്ചു. ഇ ദിർഹം സംവിധാനം നിർജ്ജീവമാക്കിയതായും ധനമന്ത്രാലയത്തിന്റെ സംവിധാനങ്ങൾക്ക് അനുസൃതമായി യുഎഇയിലെ അംഗീകൃത പേയ്‌മെന്റ് രീതികളെ ആശ്രയിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അബുദാബി ഇസ്ലാമിക് ബാങ്കിന്റെ സഹകരണത്തോടെ സെപ്റ്റംബറിൽ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഇ ദിർഹം സംവിധാനത്തിൽ നിന്ന് നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനത്തിലേക്ക് ക്രമേണ മാറുകയും ചെയ്തു. കാർഡുകൾ നൽകിയ ബാങ്കുകൾ വഴി ഉപഭോക്താക്കൾക്ക് അവരുടെ ഇ ദിർഹമിൽ ശേഷിക്കുന്ന തുക വീണ്ടെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇ ദിർഹത്തിന് പകരമായി ഉപഭോക്താക്കൾക്ക് വിസ, മാസ്റ്റർകാർഡ്, ​ഗൂ​ഗിൾ പേ, ആപ്പിൽ പേ എന്നീ അംഗീകൃത പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *