Posted By christymariya Posted On

ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് കാണാൻ ഏറ്റവും മികച്ച ലൊക്കേഷനുകൾ അറിയാം

ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം വൈവിധ്യവും രസകരവുമായ പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ആഘോഷങ്ങൾ കൂടുതൽ സവിശേഷമാക്കുന്നതിനായി, ഖത്തറിലെ നിരവധി സ്ഥലങ്ങളിൽ ഗംഭീര വെടിക്കെട്ട് ഉണ്ടായിരിക്കും. ഖത്തറിലുള്ളവർക്ക് വെടിക്കെട്ട് കാണാൻ കഴിയുന്ന ചില സ്ഥലങ്ങൾ ഇതാ:

അൽ ബിദ്ദ പാർക്ക്

തീയതി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം മുതൽ നാല് ദിവസത്തേക്ക്
സമയം: രാത്രി 8 മണി
സ്ഥലം: അൽ ബിദ്ദ പാർക്ക്

അൽ വക്ര ഓൾഡ് സൂഖ്

തീയതി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം മുതൽ നാല് ദിവസത്തേക്ക്
സമയം: രാത്രി 8 മണി
സ്ഥലം: അൽ വക്ര ഓൾഡ് സൂഖ് – സീ സൈഡ്

ലുസൈൽ ബൊളിവാർഡ്

ലുസൈൽ സ്കൈ ഫെസ്റ്റിവലിന്റെ ഭാഗമായി, മ്യൂസിക്കും ലൈറ്റ് ഇഫക്റ്റുകളും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും.
തീയതി: ഏപ്രിൽ 3-5, 2025
പരിപാടി സമയം: വൈകുന്നേരം 4 മുതൽ രാത്രി 10 വരെ
സ്ഥലം: അൽ സാദ് പ്ലാസ, ലുസൈൽ

കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദർശകർക്കും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ വെടിക്കെട്ട് ഈദ് ആഘോഷങ്ങളുടെ ഒരു പ്രധാന ഹൈലൈറ്റായിരിക്കും

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *