
പത്തനംതിട്ട സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു (66) ഖത്തറിൽ മരിച്ചു. 40 വർഷത്തിലധികമായി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്തു വരികയായിരുന്നു. കുടുംബസമേതം വർഷങ്ങളായി ഖത്തറിലാണ് താമസം.
ഭാര്യ ജിജി. മക്കൾ: അനു (ഖത്തർ എയർവേസ്), അഞ്ജു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം വെച്ചൂച്ചിറ സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)