
വാട്സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം; പുതിയ അപ്ഡേറ്റ് ഒരുങ്ങുന്നു
വാട്സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം. 2024 ലാണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് മറുപടി നല്കാന് ഇതുവഴി സാധിക്കും. ഇപ്പോള്‍ ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ അത് ഐഒഎസില്‍ മാത്രമേയുള്ളൂ. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇന്‍ഫോ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇമോജി റിയാക്ഷന് സൗകര്യം ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്തും.
ഇമോജികളില് നിന്ന് വ്യത്യസ്തമായി കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ സ്റ്റിക്കറുകള്‍ സഹായിക്കും. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കും മീഡിയക്കും സ്റ്റിക്കര്‍ ഉപയോഗിച്ച് റിയാക്ഷന് അയക്കാം.
വാട്സാപ്പിന്റെ ഒഫിഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും.
നിലവില്‍ സ്റ്റിക്കര്‍ റിയാക്ഷന് ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ് വാട്സാപ്പിന്റെ ഭാവി അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.
Comments (0)