Posted By user Posted On

messi adidasലയണൽ മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനം തുടങ്ങി; കാണികളായി മലയാളികളടക്കം നിരവധി ആരാധകക്കൂട്ടം

അബുദാബി; കാൽപ്പന്തു കളിയുടെ സാക്ഷാൻ മിശിഹ messi adidas ലയണൽ മെസ്സി അബുദാബിയിൽ എത്തിയതിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ് ആരാധകർ. ഫിഫ വേൾഡ് കപ്പിനു മുന്നോടിയായി യുഎഇയിൽ എത്തിയ അർജന്റീനയുടെ ലയണൽ മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനം തുടങ്ങി. ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ താരങ്ങളും മെസ്സിയോടൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇന്നലെ അൽനഹ്യാൻ സ്റ്റേഡിയത്തിലാണ് സംഘം പരിശീലനത്തിനിറങ്ങിയത്. പതിനായിരത്തോളം പേരാണ് പ്രിയതാരത്തെ കാണാൻ സ്റ്റേ‍ഡിയത്തിൽ എത്തിയത്. മലയാളികൾ അടക്കം വിവിധ രാജ്യക്കാരായ ഫുട്ബോൾ പ്രേമികൾ ​ഗ്യാലറിയിൽ നിറഞ്ഞു. അർജന്റീനയുടെ ജഴ്സി അണിഞ്ഞാണു വിവിധ രാജ്യക്കാരായ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്.ജഴ്സിയില്ലാതെ എത്തിയവർ സ്റ്റേഡിയത്തിൽ നിന്നു വൻതുകയ്ക്ക് വാങ്ങി ധരിച്ചും മെസിയോടും സംഘത്തോടുമുള്ള ഇഷ്ടം പ്രകടിപ്പിച്ചു. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇഷ്ടതാരത്തിന്റെ പേരു വിളിച്ചും ഹർഷാരവം മുഴക്കിയും ആരാധകർ പിന്തുണച്ചു. പരിശീലനം കാണാനും ടിക്കറ്റിലൂടെയായിരുന്നു പ്രവേശനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *