mandatory assessmentയുഎഇയിൽ പാഠ്യരീതിയിൽ മാറ്റം; സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ നിർബന്ധിത മൂല്യനിർണയം
യുഎഇ; യുഎഇയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ നിർബന്ധിത മൂല്യനിർണയം വരുന്നു mandatory assessment. സ്റ്റാൻഡേർഡ് റീഡിംഗ് ലിറ്ററസി അസസ്‌മെന്റ് വർഷത്തിൽ മൂന്ന് തവണ നടപ്പിലാക്കാനാണ് തീരുമാനം. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ഔദ്യോഗികമായി കണക്കാക്കുന്ന മൂല്യനിർണയ പദ്ധതിയാണിത്. 6-15 പ്രായപരിധിയിലുള്ള എല്ലാ വിദ്യാർത്ഥികളും പരീക്ഷ എഴുതണമെന്ന് വ്യവസ്ഥ ചെയ്ത വിദ്യാഭ്യാസ റെഗുലേറ്റർ പ്രകാരമാണിത്. 2023-24 അധ്യയന വർഷം മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും. ദുബായിലെ എല്ലാ സ്കൂളുകളും 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾക്കുള്ള ഡിജിറ്റൽ വായന സാക്ഷരതാ മൂല്യനിർണ്ണയത്തിലും അറബിക് ബെഞ്ച്മാർക്ക് ടെസ്റ്റിലുംപങ്കെടുക്കേണ്ടതുണ്ട്. പദം തിരിച്ചറിയലും സ്വരസൂചകവും, വായിച്ച് അർത്ഥം മനസ്സിലാക്കൽ, അർത്ഥത്തിന്റെ വ്യാഖ്യാനപരവും താരതമ്യപരവുമായ വിശകലനം, പാഠഭാഗം വായിച്ച് വിശകലനം ചെയ്യുക എന്നീ കാര്യങ്ങളാണ് മൂല്യനിർണത്തിൽ വരുന്നത്. ഒരു വായന വിലയിരുത്തൽ പ്ലാറ്റ്‌ഫോമം സ്ക്കൂളുകൾക്ക് തന്നെ തെരഞ്ഞെടുക്കാം. വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പുതിയ മൂല്യനിർണയ സംവിധാനം വരുന്നതെന്നാണ് വിദ്യാഭ്യാസവിദഗ്ധർ പറയുന്നത്. കാലക്രമേണ വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷിയുടെയും നേട്ടങ്ങളുടെയും അടിസ്ഥാനം സ്ഥാപിക്കുന്നതിനും അവരുടെ പഠനത്തിന് ആവശ്യമായ പരിഷ്കാരങ്ങൾ സുഗമമാക്കുന്നതിനും പുതിയ രീതി സ്കൂളുകളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)