Posted By user Posted On

biometric check inയുഎഇയിൽ ബയോമെട്രിക് ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ വിദേശികളിലേക്കും വ്യാപിപ്പിക്കും

യുഎഇ; ബയോമെട്രിക് ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ വിദേശികളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ് എയര്‍ലൈന്‍ biometric check in. ബയോമെട്രിക് ചെക്ക്-ഇന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ 2023 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അവസരം നല്‍കും. നിലവില്‍ യുഎഇ നിവാസികളും ജിസിസി പൗരന്മാരും മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. എമിറേറ്റ്സ് ആപ്പ് വഴിയോ സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌കുകളോ ചെക്ക്-ഇന്‍ ഡെസ്‌കുകളോ വഴി അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പ്രയോജനപ്പെടുത്താം. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 ചെക്ക്-ഇന്‍, ലോഞ്ചുകള്‍, ബോര്‍ഡിംഗ്, ഇമിഗ്രേഷന്‍ എന്നിവയിലൂടെ ബയോമെട്രിക് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചാണ് ബയോമെട്രിക് ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ പ്രവർത്തിക്കുന്നത്. ഈ സേവനം യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും എളുപ്പത്തില്‍ പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യുകയും ചെയ്യും. ദുബായ് സന്ദര്‍ശകരുടെ നൂതനവും ഡിജിറ്റല്‍ കേന്ദ്രീകൃതവുമായ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ജിഡിആര്‍എഫ്എയും എമിറേറ്റും തമ്മിലുള്ള തന്ത്രപരമായ ഈ കരാര്‍. ദുബായിലെ ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും എമിറേറ്റ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അദേല്‍ അല്‍ റെദയും ഇരുഭാഗത്തുമുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *