divorce papersആറ് ജീവനക്കാരുടെ ശമ്പളവുമായി അക്കൗണ്ടന്റ് മുങ്ങി; 25,350 ദിർഹം തിരികെ നൽകാൻ കോടതി ഉത്തരവ്
യുഎഇ; ആറ് ജീവനക്കാരുടെ ശമ്പളവുമായി മുങ്ങിയ അക്കൗണ്ടന്റിന് ശിക്ഷ വിധിച്ച് കോടതി divorce papers. അക്കൗണ്ടന്റിനോട് പിടിച്ചെടുത്ത ആറ് ജീവനക്കാരുടെ ശമ്പളത്തിന് തുല്യമായ തുക തിരികെ നൽകാൻ കോടതി ആവശ്യപ്പെട്ടു.ഒരു കരാർ കമ്പനിയിൽ ജോലി ചെയ്യുന്ന 36 കാരനായ അക്കൗണ്ടന്റിനാണ് കോടതി ശിക്ഷ വിധിച്ചത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ 25,350 ദിർഹം നൽകിയെന്നും എന്നാൽ ഇത് ഇയാൾ കൈക്കലാക്കിയെന്നും കാണിച്ച് കമ്പനിയിലെ ഒരു മാനേജർ ആണ് ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തത്. പണം കൈക്കലാക്കിയ ശേഷം നിരവധി തവണ ഇയാളോട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അക്കൗണ്ടന്റ് പണം നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാരൻ പറയുന്നു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി പണം കൈപ്പറ്റിയെന്ന രേഖയിൽ അക്കൗണ്ടന്റ് ഒപ്പിട്ടതായി തെളിയിക്കുന്ന തെളിവാണ് ഹർജിക്കാരൻ സമർപ്പിച്ചത്. തൊഴിലാളികളുടെ പേരും അവരുടെ ശമ്പളത്തിന്റെ മൂല്യവും പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ചു. അക്കൗണ്ടന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാസൽഖൈമ സിവിൽ കോടതി പ്രതി 25,350 ദിർഹം പരാതിക്കാരന് തിരികെ നൽകണമെന്ന് ഉത്തരവിട്ടു. കൂടാതെ പരാതിക്കാരന്റെ കോടതി ചെലവും പ്രതി വഹിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)