Posted By user Posted On

3d globeഇറാനിലെ ഭൂചലനം; യുഎഇയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു

ദുബായ്; വ്യാഴാഴ്ച വൈകിട്ട് ഇറാന്റെ തെക്ക് ഭാഗത്ത് ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിൽ ചെറുതായി അനുഭവപ്പെട്ടു. ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇ എമിറേറ്റുകളിൽ നാശനഷ്ടമൊന്നും ഉണ്ടാക്കിയില്ലെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) സ്ഥിരീകരിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വൈകിട്ട് 5.59 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ ഫർണിച്ചറുകളും മറ്റും കുലുങ്ങിയതിനെത്തുടർന്ന് താമസക്കാർ വീടുകളിൽ നിന്നു പുറത്തിറങ്ങി. ദക്ഷിണ ഇറാനിലെ ബന്ദര്‍ – ഇ- ലേങിന് സമീപം ആയിരുന്നു പ്രഭവ കേന്ദ്രം. ഭൗമ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *