Posted By user Posted On

credit card fraud protectionയുഎഇയിൽ കത്തിമുനയിൽ നിർത്തി മോഷണം; അഞ്ചം​ഗ പ്രവാസി സംഘം അറസ്റ്റിൽ

യുഎഇ; ഷാര്‍ജയില്‍ കത്തിമുനയില്‍ നിർത്തി കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘം പിടിയില്‍ credit card fraud protection. അഞ്ചംഗ ആഫ്രിക്കൻ സംഘത്തെ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസാണ് അറിയിച്ചത്. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, തുടർച്ചയായ പരിശോധനകളിലൂടെ എമിറേറ്റിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതു തരത്തിലുള്ള പ്രവർത്തനങ്ങളെയും ചെറുക്കാനുള്ള തങ്ങളുടെ സന്നദ്ധതയും പൊലീസ് വ്യക്തമാക്കി. സിഐഡി വകുപ്പിന് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ട്, അതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഉയർന്ന യോഗ്യതയും അനുഭവപരിചയവുമുള്ള ക്രിമിനൽ അന്വേഷണ ഏജന്റുമാരുണ്ടെന്നും പൊലീസ് അറിയിച്ചു.സഏതെങ്കിലും ദുരുപയോഗങ്ങളും അതിക്രമങ്ങളും ശ്രദ്ധിയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ മടിക്കരുതെന്നും ഷാർജ പൊലീസ് അഭ്യർഥിച്ചു. കൂടാതെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് ഇലക്ട്രോണിക് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *