Posted By user Posted On

pay fineയുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, സ്ഥലത്ത് നിന്ന് മുങ്ങി; പ്രവാസി ഡ്രൈവര്‍ക്ക് വന്‍തുക പിഴയിട്ട് കോടതി

ദുബായ്: ദുബായിൽ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രവാസി ഇന്ത്യക്കാരന് പിഴ ചുമത്തി കോടതി pay fine. 25,000 ദിര്‍ഹമാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ വാഹനാപകടം നടക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച ഇയാളുടെ വാഹനം മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ശേഷം സ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, ദുബായ് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുകയും തുടർന്ന് പ്രവാസി പിടിയിലാകുകയുമായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. രണ്ട് ദിവസം ഇയാളെ കസ്റ്റഡിയില്‍ വച്ചു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ചോദ്യം ചെയ്യലില്‍ മദ്യപിച്ച് വാഹനമോടിച്ചതായും അപകടമുണ്ടായപ്പോള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പ്രതി സമ്മതിച്ചു. ദുബായിലെ ട്രാഫിക് കോടതിയില്‍ ഹാജരാകാത്തതിനാല്‍ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. 25,000 ദിര്‍ഹം പിഴ അടച്ചില്ലെങ്കില്‍ എട്ടു മാസം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *