Posted By user Posted On

fineയുഎഇയിലെ മറ്റൊരു എമിറേറ്റ്സിൽ കൂടി ​ട്രാഫിക്ക് പിഴയിൽ 50 ശതമാനം ഇളവ്

യുഎഇയിലെ മറ്റൊരു എമിറേറ്റ്സിൽ കൂടി ​ട്രാഫിക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചുfine. ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നൽകുമെന്നാണ് ഉമ്മുല്‍ ഖുവൈന്‍ പോലീസ് പ്രഖ്യാപിച്ചത്. ഇളവ് 2022 ഡിസംബര്‍ 1 മുതല്‍ 2023 ജനുവരി 6 വരെ ബാധകമാണ്. ഒക്ടോബര്‍ 31-ന് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങള്‍ പിഴയുടെ ഇതിന്റെ പരിധിയില്‍ വരും. എന്നാൽ, ഗുരുതരമായ പിഴകൾക്ക് ‌ഈ കിഴിവ് ബാധകമാകില്ല.
ഈ മാസം ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച രണ്ടാമത്തെ എമിറേറ്റാണ് ഉമ്മുല്‍ ഖുവൈന്‍. നേരത്തെ അജ്മാൻ ആണ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചത്. 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി 6 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനം ഇളവ് ബാധമാണ്. നവംബര്‍ 11 ന് മുമ്പ് നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്നും എന്നാല്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ ഇതിൽ ഉൾപ്പെടില്ലെന്നും അജ്മാന്‍ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *