fineഅമ്പമ്പോ കോളടിച്ചല്ലോ!!; യുഎഇയിലെ ട്രാഫിക് പിഴയിൽ മൂന്നാമത് ഒരു എമിറേറ്റ് കൂടി ഇളവ് പ്രഖ്യാപിച്ചു
യുഎഇ; യുഎഇയിലെ ട്രാഫിക് പിഴയിൽ മൂന്നാമത് ഒരു എമിറേറ്റ് കൂടി ഇളവ് പ്രഖ്യാപിച്ചു fine. ഫുജൈറയാണ് ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. അജ്മാനിനും ഉമ്മുല്‍ഖുവൈനും പിന്നാലെയാണ് ഫുജൈറ കൂടി പിഴയിൽ ഇളവ് പ്രഖ്യാപിച്ചത്. യുഎഇയുടെ 51-ാം ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്കാണ് പിഴയിളവ് ലഭിക്കുക.നവംബര്‍ 26ന് മുമ്പ് നടത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ആനുകൂല്യം ബാധകമാകുക. ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുമെന്നും ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുമെന്നും ഫുജൈറ പൊലീസിലെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരില്ല. പിഴകള്‍ പൊലീസ് വെബ്‌സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ അടയ്ക്കാം. അതേസമയം, അബുദാബിയില്‍ ട്രാഫിക് പിഴകള്‍ നേരത്തെ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവുകള്‍ നിലവിലുണ്ട്. നിയമലംഘനങ്ങള്‍ നടത്തി 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവാണ് ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ത്താല്‍ 25 ശതമാനം ഇളവാണ് കിട്ടുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)